വിമുക്തഭടൻമാർക്കുള്ള എൻസിസി, സൈനിക ക്ഷേമ വകുപ്പ് റാങ്ക് ലിസ്റ്റുകളുടെ അപാകതകൾ പരിഹരിക്കണം: ESWRA  
Kerala

വിമുക്തഭടൻമാർക്കുള്ള എൻസിസി, സൈനിക ക്ഷേമ വകുപ്പ് റാങ്ക് ലിസ്റ്റുകളുടെ അപാകതകൾ പരിഹരിക്കണം: ESWRA

കേരളത്തിൽ സംവരണം വെട്ടിച്ചുരുക്കി നിയമനങ്ങൾ അട്ടിമറിക്കപെടുന്നു

തിരുവനന്തപുരം: സൈന്യത്തിൽ 80% ത്തോളം വരുന്ന യുവാക്കൾ അവരുടെ യുവത്വം രാഷ്ട്രത്തെ സേവിച്ചതിനു ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ പൂർവ്വസൈനികരുടെ പുനരധിവസിപ്പിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത സംവരണം ഏർപ്പെടുത്തിയിട്ടും കേരളത്തിൽ സംവരണം വെട്ടിച്ചുരുക്കി നിയമനങ്ങൾ അട്ടിമറിക്കപെടുന്നു.

സംസ്ഥാനത്ത് ഒരു ലക്ഷത്തോളം വരുന്ന വിമുക്തഭടന്മാർക്കായി എൻസിസി ഡിപ്പാർട്ട്മെന്‍റ് സൈനിക ക്ഷേമവകുപ്പിലും സംവരണം ചെയ്തിട്ടുള്ള മുൻഗണന വേക്കൻസികളിൽ കഴിഞ്ഞ വർഷം നടത്തിയ കാറ്റഗറി നമ്പർ 716/23 ലെ ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ റിസൾട്ടിൽ നിരവധി പൂർവ്വസൈനികർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും അതിൽ നിന്നും ഏകദേശം 10 പേർ മാത്രമാണ് കയറിപ്പറ്റാൻ സാധിച്ചത്.

ഇത് പുന: പരിശോധിക്കണമെന്നും സർക്കാരിന്‍റെ സംവരണം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എക്സ് സർവീസ്മാൻ വെൽഫെയർ ആൻഡ് റീഹാബിലിറ്റേഷൻ അസോസിയേഷൻ പ്രസിഡന്‍റ് രാജേഷ് പെരിങ്കടവിള ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ