Minister K. Krishnankutty 
Kerala

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ കേരളത്തിൽ വൈദ്യുതി മുടങ്ങുമെന്ന പ്രചാരണം വ്യാജമെന്ന് മന്ത്രി

വ്യാജ പ്രചരണ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

തിരുവനന്തപുരം: അയോധ്യ പ്രതിഷ്ഠാ ദിനം കേരളത്തില്‍ വൈദ്യുതി മുടങ്ങുമെന്നത് വ്യാജ പ്രചാരണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.

അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്‌ബുക്കില്‍ മലയാളത്തിലും, എക്‌സിലും എക്‌സിലൂടെ ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഗ്യ വിരുദ്ധര്‍ നടത്തുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കുകയെന്നും മന്ത്രി തന്‍റെ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വ്യാജ പ്രചരണ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

'ജനുവരി 22ന് ഇടുക്കി പവർ ഹൗസ് മെയിന്‍റനൻസ്. കേരളത്തിൽ വ്യാപകമായി വൈദ്യുതി മുടങ്ങും. കെഎസ്ഇബി അറിയിപ്പ്. പ്രാണ പ്രതിഷ്ഠ ചടങ്ങ് ദിവസം വൈദ്യുതി തകരാറുകൾ സംഭവിക്കുവാൻ സാധ്യതയുള്ളതിനാൽ ബിഗ് സ്‌ക്രീനിൽ പരിപാടി ലൈവ് ആയി കാണാനുള്ള ഏർപ്പാട് ചെയ്ത സ്ഥലങ്ങളിൽ പ്രവർത്തകർ ജനറേറ്റർ കരുതിവെക്കണം എന്ന് മുൻകൂട്ടി അപേക്ഷിക്കുന്നു'- എന്നാണ് പോസ്റ്റിൽ പറയുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?