Kerala

ഗതാഗത കുരുക്കിന് ആശ്വാസം; കാലടിയിൽ സമാന്തര പാലത്തിന്‍റെ നിർമ്മാണത്തിന് തുടക്കം

കാലടി: കാലടി എംസി റോഡിൽ പുതിയ പാലത്തിന്‍റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. പെരിയാറിന് കുറുകെ ശ്രീശങ്കര പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്. എംസി റോഡ് വികസനത്തിനായി ആയിരം കോടിയാണ് അനുവദിച്ചിരിക്കുന്നത്. 2024 ഒക്‌ടോബറോടെ പാലത്തിന്‍റെ പണി പൂർത്തീകരിക്കും. 2026 ആകുമ്പോൾ പാലങ്ങളുടെ നിർമ്മാണത്തിൽ സംസ്ഥാനം സെഞ്ച്വറിയടിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവിലുള്ള പാലത്തിന്‍റെ പടിഞ്ഞാറുഭാഗത്തുനിന്ന് അഞ്ചുമീറ്റർ മാറി 455 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്.18 ബീമുകൾ പുഴയിലും ഇരുകരകളിലുമായി നിർമ്മിക്കും. ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയിൽ കാൽനടയാത്രക്കാർക്കുള്ള നടപ്പാതയും ഉണ്ടാകും. രണ്ട് ഘട്ടങ്ങളായാണ് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുക. കാലടി ഭാഗം മുതൽ പുഴയുടെ മധ്യഭാഗം വരെയുള്ള പണികളാണ് ആദ്യഘട്ടത്തിൽ നടക്കുക.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്