തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ പരിധിയിൽ നിന്നും ജനവാസ മേഖലയുടെ ഒരു ഭാഗം ഒഴിവാക്കും 
Kerala

തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ പരിധിയിൽ നിന്നും ജനവാസ മേഖലയുടെ ഒരു ഭാഗം ഒഴിവാക്കാൻ കേന്ദ്രത്തെ സമീപിച്ചതായി വനംമന്ത്രി

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച. കി.മി പ്രദേശം പക്ഷി സങ്കേതത്തിന്‍റെ പരിധിയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള പ്രൊപോസൽ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന് സമർപ്പിച്ചതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്‍റെ അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനത്തിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും അടിയന്തരമായ നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിനെ സംബന്ധിച്ചുമുള്ള എം എൽ എയുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് മന്ത്രി സഭയിൽ വ്യക്തമാക്കിയത്.

നിലവില്‍ ആകെ 25.16 ച.കീ.മി വിസ്തീര്‍ണ്ണമുള്ള തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ ജനവാസ മേഖലയായ 8.9725 ച.കീ.മി ഒഴിവാക്കി, പകരം മൂന്നാര്‍ വനം ഡിവിഷന്‍റെ പരിധിയിലുള്ള നേരിയമംഗലം റെയ്ഞ്ചിലെ പക്ഷി സംരക്ഷണ പ്രാധാന്യമുള്ള 10.1694 ച.കി.മീ വനപ്രദേശം തട്ടേക്കാട്‌ പക്ഷി സങ്കേതത്തോട്‌ കൂട്ടിചേര്‍ക്കുന്നതിനുള്ള പ്രൊപ്പോസല്‍, വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന്‍ 26 എ (3) യൂടെ വെളിച്ചത്തില്‍, തുടര്‍നടപടികള്‍ക്കായി, 25.012024-ലെ ഡി 2/111/2020/വനം നമ്പര്‍ സര്‍ക്കാര്‍ കത്ത്‌ പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്‌ സമര്‍പ്പിച്ചിട്ടുണ്ട്.ആയതില്‍, സമയബന്ധിതമായി നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ഓര്‍മ്മകുറിപ്പും നല്‍കിയിട്ടുള്ളതായി മന്ത്രി എ കെ ശശീന്ദ്രൻ സഭയിൽ അറിയിച്ചു.

തമിഴ്നാട് മന്ത്രിസഭയിൽ പുനഃസംഘടന; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രി

തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം സ്ഥിരീകരിച്ച് നേതൃത്വം

എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; പ്രതിസന്ധിയിൽ എൽഡിഎഫ്

ഫിറ്റ്നസ് അവസാനിക്കാനിരിക്കുന്ന 1,117 ബസുകളുടെ കാലാവധി നീട്ടി സർക്കാർ

അൻവറിനെതിരേ പ്രകോപന മുദ്രാവാക്യം; പ്രവർത്തകർക്കെതിരേ കേസ്