തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിനെതിരായി പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ കുഴഞ്ഞു വീണു. ദേഹാസ്വാസ്ഥ്യമുണ്ടായ മുനീർ മെക്കിന് മുന്നിലാണ് കുഴഞ്ഞു വീണത്. ഉടൻ തന്നെ മറ്റു നേതാക്കൾ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി.
സി.പി. ജോൺ പ്രസംഗിച്ചതിനു പിന്നാലെയാണ് മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റത്. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനു പിന്നാലെ അദ്ദേഹം വേദി വിട്ടു. ദുർഭരണവും അഴിമതിയും വിലക്കയറ്റവും ആരോപിച്ചാണ് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ബിജെപി രാപകൽ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.