ചെന്നൈ: വയനാടിനു ദുരിതാശ്വസ സഹായമായി 5 കോടി രൂപ അടയന്തര സഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വയനാട്ടിലെത്തും.
ഒപ്പം രക്ഷാപ്രവർത്തകരും ഡോക്‌ടർന്മാരുമടങ്ങുന്ന ആരോഗ്യ പ്രവർത്തകരുമുണ്ടാവുമെന്നും സ്റ്റാലിൻ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്‍റെ സഹായ വാഗ്ദാനം.