MM Hasan against AK Antony on blasphemy remark 
Kerala

പിതൃനിന്ദ പരാമർശം: അനില്‍ പറഞ്ഞതെല്ലാം എ.കെ. ആന്‍റണിയെക്കുറിച്ചെന്ന് ആവര്‍ത്തിച്ച് ഹസൻ

ഹസന്‍റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനില്‍ ആന്‍റണി

പത്തനംതിട്ട: താന്‍ പിതൃനിന്ദ നടത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കൂടിയായ അനില്‍ ആന്‍റണി. കോൺഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്ന് അനിൽ ആന്‍റണി പറഞ്ഞത് എ.കെ. ആന്‍റണിയെ ഉദ്ദേശിച്ചു തന്നെയാണെന്നായിരുന്നു എം.എം. ഹസൻ ആവര്‍ത്തിച്ചു.

എന്നാല്‍, താന്‍ ഉദ്ദേശിച്ചത് ഹസനെ പോലെയുള്ള നേതാക്കളെയാണെന്നും 80 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും ഹസനാണ് കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്‍റ് എന്നും അനില്‍ പറഞ്ഞു. ഹസന്‍റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണ്. അതിനു വേറെ മറുപടിയില്ലെന്നും അനില്‍ ആന്‍റണി പറഞ്ഞു.

എന്നാല്‍, അനിലിലിന്‍റെ മറുപടിക്ക് പിന്നാലെ വീണ്ടും വിമര്‍ശനം ആവര്‍ത്തിച്ചുകൊണ്ട് എം.എം. ഹസന്‍ രംഗത്തെത്തി. അനില്‍ ആന്‍റണി മറുപടി അര്‍ഹിക്കുന്നില്ലെന്നും ഇന്നലെ പറയാനുള്ളത് പറഞ്ഞുവെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നുമായിരുന്നു ഹസന്‍റെ പ്രതികരണം. സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവര്‍ക്കെതിരെ പറയുകയാണ് അനില്‍. പിതൃനിന്ദ കാട്ടിയ ആള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഹസന്‍ പറഞ്ഞു.

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു