MM Mani file
Kerala

ഗവർണർക്കെതിരേ അസഭ്യ പരാമർശവുമായി എം.എം. മണി

''ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ല''

തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഹാനെതിരേ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം. മണി. ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്നായിരുന്നു മണിയുടെ പരാമർശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക് വ്യാപാരികൾ പൊന്നുകൊണ്ട് പുളിശേരി വച്ച് കൊടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഒരുമാതിരി അഞ്ചാം തരം പണിയാണ്, മര്യാദകേടാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്നും എം.എം. മണി പറഞ്ഞു.

എൽഡിഎഫ് പൊതു യോഗത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഗവർണർ എത്തുമ്പോൾ ജില്ല പ്രവർത്തിക്കാതിരുന്നാൽ പോരേ എന്നും ഇക്കാര്യം എൽഡിഎഫ് ആലോചിക്കണമെന്നും എം.എം മണി വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഗവർണർ എത്തുന്ന ചൊവ്വാഴ്ച ജില്ലയിൽ എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിന്‍റെോ രാജ്ഭവൻ മാർച്ച് നിലനിൽക്കെ ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ചത് ശരിയായില്ല എന്നായിരുന്നു എം.എം. മണിയുടെ വിമർശനം.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?