MM Mani file
Kerala

'പിന്നെ നീയൊന്നും ഇവിടെ ജീവിക്കില്ല'; മോട്ടോർ വാഹനവകുപ്പിനെതിരെ ഭീഷണിയുമായി എം.എം മണി

എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്‍റെ പേര് പറയുക

ഇടുക്കി: മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രകോപന പരാമർശവുമായി എം.എം.മണി എംഎൽഎ. ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യേണ്ടി വരും. അത് പൊലീസായാലും ആർടിഒയായാലും കലക്‌ടറായാലും ശരിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡ്യൂട്ടിയിൽ രാഷ്ട്രീയമെടുത്താൽ ഞങ്ങളുമെടുക്കും. പിന്നെ നീയൊന്നും ഇവിടെ ജീവിച്ചിരിക്കില്ല. എന്തെങ്കിലും കേസെടുക്കുക, എന്നിട്ട് പിണറായി വിജയന്‍റെ പേര് പറയുക. സർക്കാരിന് മുതലുണ്ടാക്കാനാണെന്ന് പറയുക. സർക്കാർ നിന്നോടെക്കെ കൊള്ളയടി്കകാൻ പറഞ്ഞോ? നിന്‍റെയൊക്കെ അമ്മയെയും പെങ്ങൻമാരെയും കൂട്ടിക്കൊടുക്കാൻ പറഞ്ഞോ? സർക്കാരിന് ന്യായമായ നികുതി കൊടുക്കണം. നികുതി പിരിക്കാൻ സംവിധാനങ്ങൾ ഉണ്ട്.-എം.എം.മണി പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?