Kerala

മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ക​ർ​ണാ​ട​ക തീ​ര​ത്തു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടി​ല്ല.

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ൽ അ​ടു​ത്ത 5 ദി​വ​സം ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി, മി​ന്ന​ൽ, കാ​റ്റോ​ട് കൂ​ടി​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ചുഴലിക്കാറ്റ് കേരളത്തേ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ ഒറ്റ ജില്ലകളിലും അലർട്ടുകൾ പുറപ്പെടുവിച്ചിട്ടില്ല.

കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നു ത​ട​സ​മി​ല്ല. എ​ന്നാ​ൽ, ക​ർ​ണാ​ട​ക തീ​ര​ത്തു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടി​ല്ല. അ​വി​ടെ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റി​നും മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത.

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നാ​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ൽ, ആ​ൻ​ഡ​മാ​ൻ ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മ​ൽ​സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​കാ​ൻ പാ​ടി​ല്ലെ​ന്നും മു​ന്ന​റി‌​യി​പ്പു​ണ്ട്.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്