മോഹൻലാൽ file
Kerala

സിനിമ മേഖലയെ തകർക്കരുത്, പ്രശ്നങ്ങളിൽ സങ്കടമുണ്ട്, ഉത്തരമില്ല; മോഹൻലാൽ‌

സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു

തിരുവനന്തപുരം: പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയില്ല, സിനിമ തിരക്കുകളിലായിരുന്നു തനെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും എന്നാൽ നിങ്ങളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടാവില്ലെന്നും വാർത്ത സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു.

സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

കുറ്റം ചെയ്തുവെന്ന് പറയുന്നവർ ശിക്ഷിക്കപ്പെടും. അവർക്ക് പിറകിൽ പൊലീസ് ഉണ്ട്. പതിനായിര കണക്കിന് ആളുകൾ പണിയെടുക്കുന്ന സംഘടനയാണ് മലയാളം സിനിമ ഇൻഡസ്ടറി അതിനെ തകർക്കരുത്. കുറ്റം ചെയ്‌തവർ ശിക്ഷിക്കപ്പെടും. ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല എനിക്ക് അതിനെപ്പറ്റി അറിയില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

സിനിമ സമൂഹത്തിന്‍റെ ഒരു ഭാ​ഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുൻപിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോ​​ദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു. സിനിമ മേഖലയെക്കുറിച്ച് എനിക്ക് അറിയില്ല, താൻ അഭിനയിച്ച സിനിമയെക്കുറിച്ച് മാത്രമാണ് എനിക്കറിയാവുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video