ദുരന്ത ഭൂമിയിൽ മോഹൻലാൽ 
Kerala

തകർന്ന സ്കൂൾ കണ്ട് കണ്ണു നിറഞ്ഞ് മോഹൻലാൽ; സ്കൂൾ പുനർനിർമിക്കുമെന്ന് മേജർ രവി

മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ വെള്ളാര്‍മല എല്‍പി സ്കൂള്‍ കണ്ടപ്പോൾ മോഹൻ ലാലിന്‍റെ കണ്ണു നിറഞ്ഞെന്ന് ദുരന്തഭൂമി സന്ദർശിച്ചപ്പോൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സംവിധായകൻ മേജർ രവി. അതുകൊണ്ടാണ് സ്കൂൾ പുനരുദ്ധാരണം ഏറ്റെടുത്തതെന്നും മേജർ രവി. ""നിങ്ങൾ ചോദിച്ചില്ലേ ലാലേട്ടനോട് ഇത് അറിയുന്ന സ്ഥലമല്ലേ എന്ന്. ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് മുണ്ടക്കൈയിലെ ആ സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്‍റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

അതുകൊണ്ട് വിശ്വശാന്തി ഫൗണ്ടേഷന്‍റെ മാനെജിങ് ഡ‍യറക്റ്റർ എന്ന നിലയില്‍ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ആ സ്കൂൾ വീണ്ടും പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു''- മേജർ രവി മാധ്യമപ്രവർത്തകരോടു പറഞ്ഞഢു.

മദ്രാസ് ഇന്‍ഫൻട്രി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്. ദുരിതബാധിത മേഖല സന്ദർശിച്ചുവെന്നും വേദനയുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

പാലക്കാട് 'പൊള്ളൽ' തുടങ്ങി

അഞ്ചുദിവസത്തിനകം പതാകയിൽ മാറ്റം വരുത്തണം; നടൻ വിജയ്ക്ക് വക്കീൽ നോട്ടീസ്

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി; തൊടുപുഴ സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട് കൃഷ്ണകുമാർ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

മഹാരാഷ്‌ട്ര ബിജെപി സഖ്യം സീറ്റ് ധാരണയിലേക്ക്; കോൺഗ്രസിൽ അനിശ്ചിതത്വം