monsoon will reach kerala on may 31st 
Kerala

ഇനി മഴക്കാലം; കേരളത്തിൽ മേയ് 31 ഓടെ കാലവർഷമെത്തും

കേരളത്തിൽ ശക്തമായ വേനൽമഴ ലഭിച്ചു

തിരുവനന്തപുരം: കേരളത്തിൽ മേയ് 31 ഓടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ 1 നാണ് കാലവർഷം ആരംഭിക്കുക. ഇത്തവണ കാലവർഷം കേരളത്തിൽ ഒരു ദിവസം നേരത്തെ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിപ്പ്. കഴിഞ്ഞ വർഷം 8 ദിവസം വൈകിയാണ് കാലവർഷം കേരളത്തിൽ എത്തിയത്.

അതേസമയം കേരളത്തിൽ ശക്തമായ വേനൽമഴ ലഭിച്ചു. 11 ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. മത്സ്യ ബന്ധനത്തിനുംവിലക്കുണ്ട്.

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ ഗൂഢനീക്കം

യു എ ഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

എഡിജിപി അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകില്ല

ഐപിഎൽ: രോഹിത്തിനെ നില നിർത്തി മുംബൈ, പന്തിനെ തള്ളി ഡൽ‌ഹി

യാക്കോബായ സഭ അധ‍്യക്ഷൻ ശ്രേഷ്ഠ കാതോലിക്ക ബാവ വിടവാങ്ങി