Kerala

തോൽവിയുടെ കാരണം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാൻ സിപിഎം ശ്രമിക്കണ്ട: എം.ടി. രമേശ്

സിപിഎമ്മിന്‍റെ വോട്ട് യുഡിഎഫിന് പോയിട്ടുണ്ടോയെന്നാണ് ഞങ്ങൾക്ക് സംശയം

കോഴിക്കോട്: പുതുപ്പള്ളിയിൽ സിപിഎമ്മിന്‍റെ തോൽവിയുടെ കാരണം ബിജെപിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കണ്ടെന്ന് ബിജെപി നേതാവ് എം.ടി രമേശ്. സിപിഎമ്മിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സിപിഎമാണ് പരിശോധിക്കേണ്ടത്. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും ജനവിരുദ്ധ നയങ്ങൾ ഞങ്ങളാണ് തുറന്നുകാട്ടിയത്. ഇരുവരെയും ഒരേപോലെ എതിർത്തിട്ടുള്ള മുന്നണി എൻഡിഎയാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്‍റെ വോട്ട് യുഡിഎഫിന് പോയിട്ടുണ്ടോയെന്നാണ് ഞങ്ങൾക്ക് സംശയം.യഥാർഥത്തിൽ ഇവിടെ യുഡിഎഫും എൽഡിഎഫും തമ്മിലാണ് സൗഹൃദപരമായ മത്സരം നടക്കേണ്ടത്. മുഖ്യമന്ത്രി ദിവസങ്ങളോളം പുതുപ്പള്ളിയിൽ ഉണ്ടായിട്ടും യുഡിഎഫിനെതിരെ ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല. പ്രധാനമന്ത്രിക്കെതിരെയാണ് ആഞ്ഞടിച്ചുകൊണ്ടിരുന്നത്. അതിനാൽ തന്നെ യുഡിഎഫിനെ സഹായിക്കാൻ വേണ്ടിട്ടാണോ ബിജെപിയെ കുറ്റം പറയുന്നതെന്ന് അറിയില്ല. എന്തിരുന്നാലും ഇരു മുന്നണികളെയും ഒരേപോലെ എതിർത്ത പാർട്ടിയാണ് ബിജെപിയെന്നും അദേഹം കൂട്ടിച്ചേർത്തു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?