MV Govindan 
Kerala

''കണ്ണൂര് ചായ കൊച്ചിയിൽ ഊണ്'', കെ റെയിൽ വിടാതെ എം.വി. ഗോവിന്ദൻ

50 കൊല്ലത്തെ വളർച്ചയ്ക്കാണ് ബിജെപിയും കോൺഗ്രസും കൂടി പാരവച്ചതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: കേന്ദ്രത്തിന്‍റെ അംഗീകാരം കിട്ടിയാൽ കെ റെയില്‍ കേരളത്തിൽ ഇടതുപക്ഷം നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കെ റെയിലിനുവേണ്ടിയുള്ള ശ്രമങ്ങളെ യുഡിഎഫും ബിജെപിയും കൂടി പൊളിച്ചു. കെ റെയിലിലൂടെ കണ്ടത് 50 കൊല്ലത്തിന്‍റെ വളർച്ചയാണ്. അതിനെയാണു പാരവച്ചതെന്നും എം.വി.ഗോവിന്ദൻ കുറ്റപ്പെടുത്തി.

‘‘39 ട്രെയിൻ തിരുവനന്തപുരത്തുനിന്നും കാസർഗോട്ടേക്ക്. 39 എണ്ണം തിരിച്ചും. ഓരോ 20 മിനിറ്റു കൂടുമ്പോഴും രണ്ടാമത്തെ ട്രെയിൻ വരും. പാച്ചേരീന്ന് ഒരു ബസിനു തളിപ്പറമ്പ് പോകണമെങ്കിൽ എത്ര സമയം കാത്തിരിക്കണം. കാസർകോടുനിന്നു കയറിയാൽ 3 മണിക്കൂർ 54 മിനിറ്റുകൊണ്ട് തിരുവനന്തപുരത്ത് എത്തും. കണ്ണൂരുനിന്നു കൊച്ചിക്കു പോവാൻ ഒന്നരമണിക്കൂർ മതി. ഇവിടെനിന്നു ചായയും കുടിച്ചു അവിടെനിന്നു ഭക്ഷണവും കഴിച്ചു തിരിച്ചുവരാം. വൈകിട്ടു വീട്ടിൽ വന്നിട്ടു ഭക്ഷണവും കഴിക്കാം’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

‘‘കേരളത്തിന്‍റെ ഏതറ്റം വരെയും പോകാനുള്ള സൗകര്യമാണ് കെ റെയിൽ. 50 കൊല്ലത്തിന്‍റെ വളർച്ചയാണ് കെ റെയിലിലൂടെ കണ്ടത്. അതിനെയാണു പാര വച്ചത്. പിണറായി വിജയൻ സർക്കാർ ഇതുപോലെ മുന്നോട്ടു പോയാൽ നമ്മുടെ കാര്യം പോക്കാണെന്നു കരുതി ഇനിയൊരു വികസപ്രവർത്തനവും കേരളത്തിൽ നടന്നുകൂടായെന്ന് അവർ തീരുമാനിച്ചു. ഇതുപോലെയൊരു പ്രതിപക്ഷം ലോകത്ത് എവിടെയെങ്കിലുമുണ്ടോ. ഒരുതരത്തിലുള്ള വികസനപ്രവർത്തനവും നടത്താൻ പാടില്ലെന്ന നിലപാടാണ് അവർക്ക്. 50 കൊല്ലത്തിന്‍റെ അപ്പുറത്തെ വികസനം ഇപ്പഴേ കാണണം’’– എം.വി.ഗോവിന്ദൻ പറ‍ഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും