Kerala

'സുരാജ് ക്ലാസിൽ കയറണം'; വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി

അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വകുപ്പ് അറിയിച്ചു.

കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സുരാജിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കണമെന്ന് സുരാജിനോട് എം.വി.ഡി അറിയിച്ചു. വാഹാനാപകടത്തെ തുടർന്ന് സുരാജിന്‍റെ കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചെന്നും അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സുരാജ് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേൾക്കുന്നത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തിൽ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. ഇയാളെ ഉടന്‍ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. അപകടത്തിൽ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് പൊലീസ് കേസെടുത്തത്. കാറുമായി സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് നിർദേശിച്ചിരുന്നു.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം