pinarayi vijayan | ep jayarajan file image
Kerala

''ഇപി ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ, ശോഭാ സുരേന്ദ്രൻ പറയുന്നതെല്ലാം കള്ളം'', ടി.ജി. നന്ദകുമാർ

തിരുവനന്തപുരം: ഇപി ജയരാജൻ പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടയെ അറിവോടെയാണെന്ന് ദല്ലാൾ ടി.ജി. നന്ദകുമാർ. അവരുടെ കൂടിക്കാഴ്ച 45 മിനിറ്റോളം നീണ്ടുനിന്നു. ആ ചർച്ചയിൽ ഇപിയുടെ പ്രവേശനം ഉണ്ടായിരുന്നില്ല , മറിച്ച് തൃശൂർ സീറ്റ് ലഭിക്കുന്നതിനെക്കുറിച്ചായിരുന്നു. മാത്രമല്ല ഫ്ലാറ്റിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയിൽ യാതൊരു പങ്കാളിത്തവുമില്ലാത്ത ആളാണ് ശോഭാ സുരേന്ദ്രൻ. അവർ പറയുന്നതെല്ലാം കള്ളമാണെന്ന് 2 ദിവസത്തിനകം തെളിയുമെന്നും നന്ദകുമാർ പറഞ്ഞു.

കൂടിക്കാഴ്ചയിൽ ജാവദേക്കർ തൃശൂർ സീറ്റിനെക്കുറിച്ച് പറഞ്ഞു. ഇപി തിരിച്ച് ലാവലിൻ കേസും കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും മറ്റും വിശദീകരിച്ചു. അവസാനം തൃശൂർ ഞങ്ങളുടെ സീറ്റല്ല, മുന്നണിയുടേതാണെന്ന് അറിയിച്ചുവെന്നും നന്ദകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പാപി പരാമർശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി.ജി. നന്ദകുമാർ വ്യക്തമാക്കി.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ