പ്രതീകാത്മക ചിത്രം 
Kerala

3 ആശുപത്രികൾക്ക് കൂടി ദേശിയ ഗുണനിലവാര അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ 3 ആ​ശു​പ​ത്രി​ക​ള്‍ക്കു കൂ​ടി നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് സ്റ്റാ​ന്‍ഡേ​ര്‍ഡ് (എ​ന്‍ക്യു​എ​എ​സ്) അം​ഗീ​കാ​രം . അ​തി​ല്‍ 2 ആ​ശു​പ​ത്രി​ക​ള്‍ക്കു പു​തു​താ​യി എ​ന്‍ക്യു​എ​എ​സ് അം​ഗീ​കാ​ര​വും ഒ​രു ആ​ശു​പ​ത്രി​ക്ക് പു​നഃ​രം​ഗീ​കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട എ​ഫ്എ​ച്ച്സി കോ​യി​പ്പു​റം 82% സ്കോ​റും, കോ​ഴി​ക്കോ​ട് എ​ഫ്എ​ച്ച്സി ക​ക്കോ​ടി 94% സ്കോ​റും നേ​ടി​യാ​ണു അം​ഗീ​കാ​രം നേ​ടി​യ​ത്. വ​യ​നാ​ട് എ​ഫ്എ​ച്ച്സി പൂ​താ​ടി 90% സ്കോ​ര്‍ നേ​ടി പു​നഃ​രം​ഗീ​കാ​രം നേ​ടി. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 166 ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​തു​താ​യി എ​ന്‍ക്യു​എ​എ​സ് അം​ഗീ​കാ​ര​വും 66 ആ​ശു​പ​ത്രി​ക​ള്‍ക്ക് പു​നഃ​രം​ഗീ​കാ​ര​വും നേ​ടി​യെ​ടു​ക്കാ​നാ​യി.

5 ജി​ല്ലാ ആ​ശു​പ​ത്രി​ക​ള്‍, 4 താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, 9 സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, 39 അ​ര്‍ബ​ന്‍ പ്രൈ​മ​റി ഹെ​ല്‍ത്ത് സെ​ന്‍റ​ര്‍, 109 കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ​യാ​ണ് എ​ന്‍ക്യു​എ​എ​സ് അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള​ത്. ഇ​തു​കൂ​ടാ​തെ 10 ആ​ശു​പ​ത്രി​ക​ള്‍ക്ക് ല​ക്ഷ്യ സ​ര്‍ട്ടി​ഫി​ക്കേ​ഷ​നും ല​ഭി​ച്ചി​ട്ടു​ണ്ട്. 8 വി​ഭാ​ഗ​ങ്ങ​ളാ​യി 6,500 ഓ​ളം ചെ​ക്ക് പോ​യ്ന്‍റു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് ഒ​രാ​ശു​പ​ത്രി​യെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​ത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി