തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ‍്യം, റവന‍്യൂ വകുപ്പിന് അപേക്ഷ നൽകി നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷ 
Kerala

തഹസിൽദാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ‍്യം, റവന‍്യൂ വകുപ്പിന് അപേക്ഷ നൽകി നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷ

നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് അവധിയിലാണ്

കോന്നി: തഹസിൽദാരുടെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ‍്യപ്പെട്ട് എഡിഎം നവീൻ ബാബുവിന്‍റെ ഭാര‍്യ മഞ്ജുഷ റവന‍്യൂവകുപ്പിന് അപേക്ഷ നൽകി. ഉത്തരവാദിത്വപെട്ട തഹസിൽദാർ ജോലി നിറവേറ്റാനുള്ള മാനസികാവസ്ഥയിലല്ലെന്നും കലക്റ്ററേറ്റിലെ സീനിയർ സുപ്രണ്ട് തസ്തികയിലേക്ക് മാറ്റി നൽക്കണമെന്നുമാണ് അപേക്ഷയിലുള്ളത്.

നിലവിൽ കോന്നി തഹസിൽദാരായ മഞ്ജുഷ നവീൻ ബാബുവിന്‍റെ മരണത്തെ തുടർന്ന് അവധിയിലാണ്. ഡിസംബർ ആദ‍്യവാരം ജോലിയിൽ തിരികെ പ്രവേശിക്കാനിരിക്കുകയാണ്. ഇതിനിടെയാണ് അപേക്ഷ നൽകിയത്.

അതേസമയം എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതിയായിരുന്ന പി.പി. ദിവ‍്യയ്ക്ക് കഴിഞ്ഞ ദിവസം ജാമ‍്യം ലഭിച്ചിരുന്നു. പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്. ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചിരുന്നു. നിലവിലെ എസ്‌ഐടി അന്വേഷണം കാര്യക്ഷമമല്ല. ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കണം. ഇക്കാര്യവും കോടതിയെ ബോധ്യപ്പെടുത്തുമെന്നും കുടുംബം. വിഷയത്തിൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ തയ്യാറെടുക്കുന്നതായി പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം

കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി