Representative image 
Kerala

നെന്മാറ- വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി നൽകി ജില്ലാഭരണകൂടം

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് ജില്ലാഭരണകൂടത്തിന്റെ അനുമതി. ജില്ല ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

വെടിക്കെട്ടുമായി ബന്ധപ്പെട്ട സാമ​ഗ്രികൾ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. പിന്നാലെയാണ് ഭാരവാ​ഹികൾ ഹൈക്കോടതിയിലേക്ക് പോയത്.പിഴവുകൾ പരി​ഹരിച്ച് വെടിക്കെട്ടിനു അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം വീണ്ടും പരിശോധനയ്ക്ക് ശേഷം അനുമതി നൽകുകയായിരുന്നു.

അടുത്ത ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട് നടക്കുക .

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ