നവജാത ശിശുവിന്‍റെ മൃതദേഹം അമ്മയുടെ കാമുകന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്ന് കണ്ടെത്തി 
Kerala

നവജാത ശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ച്; അമ്മയുടെ കാമുകന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തി

രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മ ആശയുടെ സുഹൃത്തായ രതീഷിന്‍റെ വീട്ടിലെ ശുചിമുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ പൊന്തക്കാട്ടിൽ മൃതദേഹം ഒളിപ്പിച്ചെന്നായിരുന്നു രതീഷിന്‍റെ മൊഴി. ആൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി.

നവജാത ശിശുവിനെ രതീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി. സംഭവത്തില്‍ കുഞ്ഞിന്‍റെ മാതാവ് പള്ളിപ്പുറം സ്വദേശി ആശ, സുഹൃത്ത് രാജേഷ് ഭവനത്തില്‍ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി.

ആശാവർക്കർ വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ ആശാവർക്കർ വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോൾ കുഞ്ഞിനെ തൃപ്പൂണിത്തറയിലുള്ള ദമ്പതികൾക്ക് കൈമാറിയെന്നായിരുന്നു ആദ്യം യുവതി പറഞ്ഞിരുന്നത്. ഇതിൽ സംശയം തോന്നിയ ആശാവർക്കാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനകൾക്കൊടുവിൽ യുവതി സ്വയം കുറ്റസമ്മതം നടത്തുകയാണെന്നാണ് വിവരം.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത