കാലവർഷം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം 
Kerala

കാലവർഷം ശക്തമാകുന്നു; നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം

നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്രയാണ് നിരോധിച്ചിരിക്കുന്നത്.

പാലക്കാട്: കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ നെല്ലിയാമ്പതിയിൽ രാത്രിയാത്രാ നിരോധനം പ്രഖ്യാപിച്ച് കളക്റ്റർ. നെല്ലിയാമ്പതി ചുരം റോഡുകളിലൂടെ പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിലുള്ളതും ഒഴികെയുള്ള രാത്രി യാത്ര (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ) തിങ്കൾ മുതൽ ഓഗസ്റ്റ് 2 വരെ നിരോധിച്ചതായി ജില്ല കലക്ടർ അറിയിച്ചു.

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂന മർദ പാത്തി സജീവമായി സ്ഥിതിചെയ്യുന്നതിനാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 29ന് അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 01 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...