Kerala

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസിന് ജാമ്യം

ജൂൺ 23 നാണ് നിഖിലിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്

കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ജാമ്യം. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ജൂൺ 23 നാണ് നിഖിലിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്.

കലിംഗ സർവകലാശാലയിൽ നിന്നും ബികോം വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി കായംകുളം എംഎസ്എം കോളെജിൽ എംകോമിന് നിഖിൽ പ്രവേശനം നേടുകയായിരുന്നു. ഒരുമാസത്തോളം കസ്റ്റഡിയിൽ കഴിയുകയായിരുന്നെന്നും തെളിവുകളെല്ലാം കണ്ടെത്തിയതും പരിഗണിച്ചാണ് നിഖിലിലന് ജാമ്യമനുവദിച്ചത്. കർശന വ്യവസ്ഥകളോടെയാണ് ജാമ്യം.

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്

ഉരുൾപൊട്ടൽ ധനസഹായം: കേന്ദ്ര കേരളത്തെ വെല്ലുവിളിക്കുന്നു എന്ന് റവന്യൂ മന്ത്രി

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി