Kerala

കേരളത്തിൽ ലോക്ക്ഡൗണെന്ന് ജർമൻ മാധ്യമം: സാർലാൻഡിൽ മലയാളി നഴ്സുമാർ ക്വാറന്‍റൈനിൽ

തിരുവനന്തപുരം: നിപ വൈറസ് പശ്ചാത്തലത്തിൽ‌ കേന്ദ്ര സർക്കാർ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചെന്ന് ജർമന്‍ മാധ്യമത്തിൽ വാർത്ത. ഈ വാർത്തയുടെ അടിസ്ഥാനത്തിൽ മലയാളി നഴ്സുമാർ ജർമനിയിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്ന് മന്ത്രി. വി ശിവന്‍കുട്ടി.

ജർമനിയിലെ സാർലൻഡ് സ്റ്റേറ്റിൽ ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാരെ ഇപ്പോൾ ഫ്രാൻങ്ക്ഫർട്ട് വിമാനത്താവളത്തിനു സമീപം ക്വാറന്‍റൈനിൽ താമസിപ്പിച്ചിരിക്കുകയാണ്. തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്‍റെ ഒരു ഉദാഹരണമാണ് ഈ സംഭവമെന്നും ശിവന്‍കുട്ടി പറഞ്ഞു.

ശിവന്‍ക്കുട്ടിയുടെ കുറിപ്പ്...

ഒരു മാധ്യമവാർത്തയുടെ കഥ...

തെറ്റായ വാർത്തകൾ ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാനാണ് ഈ കുറിപ്പ്. തൊഴിൽ വകുപ്പിന്‍റെ കീഴിലുള്ള വിദേശ റിക്രൂട്ടിംഗ് ഏജൻസിയായ ODEPC വഴി എട്ടു നഴ്സുമാരെ ജർമ്മനിയിലേക്ക് അയച്ചിരുന്നു. തൊഴിൽ മന്ത്രി എന്ന നിലയിൽ ഞാനും യാത്രയയപ്പ് ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. നഴ്സുമാർ ജർമ്മനിയിൽ എത്തിയപ്പോഴേക്കും ഒരു ജർമൻ മാധ്യമത്തിൽ ഒരു വാർത്ത വന്നു. നിപ മൂലം കേരളത്തിൽ ലോക്ഡൗൺ ഏർപ്പെടുത്തി എന്നായിരുന്നു വാർത്ത. ജർമ്മനിയിലെ സാർലൻഡ് സംസ്ഥാനത്ത് ജോലിയിൽ പ്രവേശിക്കേണ്ട നഴ്സുമാർ ഇപ്പോൾ ഫ്രാൻക്ഫർട്ട് വിമാനത്താവളത്തിന് സമീപം ക്വാറന്റൈനിൽ കഴിയുകയാണ്. വിഷയത്തിൽ ODEPC നേരിട്ട് ഇടപെട്ടിട്ടുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു