nk sasidharan passed away 
Kerala

നോവലിസ്റ്റ് എൻ. കെ. ശശിധരൻ അന്തരിച്ചു

തിരുവനന്തപുരം: നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ.കെ.ശശിധരൻ (69) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 3 മണിക്ക് ഹൃദയരോഗത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജീവൻ രക്ഷിക്കാനായില്ല. സംസ്ക്കാരം ഇന്ന് വൈകുന്നേരം.

തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെ മലയാളി വായനക്കാരുടെ മനസിൽ ഇടം പിടിച്ച എൻ.കെ.ശശിധരൻ അതിന് മുൻപ് സിനിമാ രംഗത്ത് സജീവമായിരുന്നു. അങ്കം, ദി കിങ്, ഇത്‌ അനന്തപുരി, ചിലന്തി, ആസുരം, രാത്രിയുടെ കണ്ണ്, ഡെസ്റ്റിനേഷൻ, റാക്കറ്റ്സ്,കില്ലേഴ്സ്, ചെങ്കൽചൂള, കറുത്ത രാജാക്കന്മാർ, യുദ്ധകാണ്ഡം, അതീന്ദ്രിയം, ഞാൻ ആദിത്യൻ, എക്സ്പ്ലോഡ്, ഡെർട്ടി ഡസൻ, ബാറ്റിൽ ഫീൽഡ്, ലിക്കർ മാഫിയ, ഞാൻ സൂര്യ പുത്രൻ, അഗ്നിമുഖം ഇവയാണ് പ്രധാനകൃതികൾ.

2020 ൽ പ്രസിദ്ധീകരിച്ച അഗ്നിമുഖമായിരുന്നു അവസാന നോവൽ. സീരിയൽ രംഗത്തും കുറച്ചു കാലം പ്രവർത്തിച്ചു. ആലുവ ചൊവ്വര സ്വദേശിയാണ്. ഭാര്യ: ശോഭനാദേവി. മക്കൾ: ഗോപി കൃഷ്ണൻ, വിഷ്ണു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു