Kerala

സംരംഭകരുടെ പരാതി 30 ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ നടപടി

പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച് 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ ദി​വ​സ​ത്തി​ന്‌ 250 രൂ​പ പി​ഴ ഒ​ടു​ക്ക​ണം. പ​ര​മാ​വ​ധി 10,000 രൂ​പ​വ​രെ ഇ​ത്ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കാം

തി​രു​വ​ന​ന്ത​പു​രം: പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​ന​ത്തി​ലേ​ക്കു സം​രം​ഭ​ക​രി​ൽ​നി​ന്നു പ​രാ​തി ല​ഭി​ച്ചാ​ൽ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​രി​ഹാ​രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ഴ ന​ൽ​കേ​ണ്ടി​വ​രു​മെ​ന്നും വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്.

പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ച ശേ​ഷം 15 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ ഒ​രു ദി​വ​സ​ത്തി​ന്‌ 250 രൂ​പ എ​ന്ന നി​ല​യി​ൽ പി​ഴ ഒ​ടു​ക്ക​ണം. പ​ര​മാ​വ​ധി 10,000 രൂ​പ​വ​രെ ഇ​ത്ത​ര​ത്തി​ൽ പി​ഴ ഈ​ടാ​ക്കാ​നാ​കും. പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

http://grievanceredressal.industry.kerala.gov.in/login എ​ന്ന പോ​ർ​ട്ട​ലി​ലാ​ണു പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​ത്. 10 കോ​ടി രൂ​പ വ​രെ നി​ക്ഷേ​പ​മു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ജി​ല്ലാ ക​ല​ക്റ്റ​ർ അ​ധ്യ​ക്ഷ​നും ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നെ​ജ​ർ ക​ൺ​വീ​ന​റു​മാ​യ ജി​ല്ലാ​ത​ല ക​മ്മി​റ്റി​ക​ൾ​ക്കു പ​രി​ശോ​ധി​ക്കാ​ൻ സാ​ധി​ക്കും. 10 കോ​ടി​ക്കു മു​ക​ളി​ൽ നി​ക്ഷേ​പ​മു​ള്ള വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ന്മേ​ലു​ള്ള അ​പ്പീ​ലും സം​സ്ഥാ​ന ക​മ്മി​റ്റി പ​രി​ശോ​ധി​ക്കും. സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നും വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പ് ഡ​യ​റ​ക്റ്റ​ർ ക​ൺ​വീ​ന​റു​മാ​ണ്. പ​രാ​തി​യു​ടെ വി​ചാ​ര​ണ വേ​ള​യി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക്കും സം​സ്ഥാ​ന ക​മ്മി​റ്റി​ക്കും ഒ​രു സി​വി​ൽ കോ​ട​തി​ക്ക് തു​ല്യ​മാ​യ അ​ധി​കാ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും.

മ​തി​യാ​യ കാ​ര​ണം കൂ​ടാ​തെ ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നു ജി​ല്ലാ-​സം​സ്ഥാ​ന ക​മ്മി​റ്റി​ക​ൾ​ക്കു ബോ​ധ്യ​പ്പെ​ട്ടാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നു​മേ​ൽ പി​ഴ ചു​മ​ത്തു​ന്ന​തി​നും ബാ​ധ​ക​മാ​യ സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ​ക്ക് കീ​ഴി​ൽ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​ര​സ്ഥാ​ന​ത്തോ​ട് ശു​പാ​ർ​ശ ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കും. പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​നം ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നു മ​ന്ത്രി രാ​ജീ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

ഒറ്റ ഇന്നിങ്സിൽ കേരളത്തിന്‍റെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ | Video

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം