Kerala

ഓണം ബംപർ: ഭാഗ്യശാലികൾ ടിക്കറ്റ് സംസ്ഥാന ലോട്ടറി ഓഫിസിലെത്തിച്ചു

പാലക്കാട്: ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പറിന്‍റെ വിജയികളെ തിരിച്ചറിഞ്ഞു. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ 4 പേർ ചേർന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പാണ്ടിരാജ്, നടരാജൻ, കുപ്പുസാമി, രംഗസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റെടുത്തത്. ഇവർ 3 ബമ്പർ ലോട്ടറികൾ വാളയാറിലെ ബാവ ഏജന്‍സിയിൽ നിന്നും എടുത്തിരുന്നെന്ന് നടരാജൻ, പറഞ്ഞു. ഇവരെടുത്ത ടിക്കറ്റ് സംസ്ഥാന ലോട്ടറി ഓഫിസിലെത്തിച്ചു.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് TE 230662 എന്ന നമ്പർ ടിക്കറ്റിനാണ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഇതിൽ നികുതി കഴിച്ച് 13 കോടിയോളമാണ് സമ്മാനാർഹനു കിട്ടുക. കോഴിക്കോട് സ്വദേശി ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് ഭാഗ്യസമ്മാനം നേടിയത്.

ഇതോടെ കഴിഞ്ഞ ഒരു വർഷത്തിനിടെ നറുക്കെടുത്ത 7 ബമ്പർ ടിക്കറ്റുകളിൽ 3 ഒന്നാം സമ്മാനങ്ങളും പാലക്കാട്ടാണ് അടിച്ചത്. മൺസൂൺ, ക്രിസ്മസ്, ഇന്നലത്തെ തിരുവോണം ബമ്പർ എന്നിവയടക്കം ഒന്നാം സമ്മാനങ്ങളാണ് പാലക്കാട്ടേക്കു പോയത്.

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം

കൈവിട്ട് പോയി മക്കളേ; സ്വർണവില 58,000 ത്തിലേക്ക് ..!!!