Onam Bumper 2023 
Kerala

വിറ്റഴിച്ചത് 75.76 ലക്ഷം ബംപർ ടിക്കറ്റുകൾ

തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി. 25 കോടി രൂപയാണ് ബംപർ സമ്മാനം. ബുധനാഴ്ച 2 മണിക്കാണ് നറുക്കെടുപ്പ്. അച്ചടിച്ച 85 ലക്ഷം ടിക്കറ്റിൽ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റു പോയത്. ഇന്ന് പകൽ പത്തു മണി വരെയായിരുന്നു ടിക്കറ്റ് വിൽപ്പന. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കുമാണ് ലഭിക്കുക.

ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് ഒന്നാമത്. 11,70,050 ലക്ഷം ടിക്കറ്റുകളാണ് ജില്ലയിൽ മാത്രം വിറ്റു പോയത്.

ഇത്തവണ സമ്മാനഘടനയിൽ മാറ്റം വരുത്തിയാണ് പുറത്തിറക്കിയത് വിൽപ്പനയിൽ റെക്കോർഡുകൾ ഭേദിക്കാൻ കാരണമായതായാണ് വിലയിരുത്തൽ. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു