kerala highcourt 
Kerala

റിലീസ് ദിനത്തിലെ റിവ്യൂ ബോംബിങ്ങിനു തുല്യം: അമിക്കസ് ക്യൂറി

പരാതികൾ ലഭിച്ചാൽ പൊലീസ് നടപടിയെടുക്കണമെന്ന് കോടതി

കൊച്ചി: സിനിമ റിലീസ് ചെയ്യുന്ന ദിനത്തിലെ വ്ളോഗർമാരുടെ റിവ്യൂ ബോംബിങ്ങിനു തുല്യമെന്നു ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. വെള്ളിയാഴ്ച റിലീസ് ചെയ്ത ‘ആരോമലിന്‍റെ ആദ്യത്തെ പ്രണയ’ത്തിന്‍റെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജിയിലാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്.

റിപ്പോർട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിശോധിച്ചു. ഇത്തരം പ്രവണത നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയെന്നു വിശദീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു ഹൈക്കോടതി നിർദേശം നൽകി.

നൂറുകണക്കിന് കലാകാരന്മാരുടെ കഠിനാധ്വാനവും ജീവിത സമർപ്പണവുമാണ് സിനിമയെന്ന വസ്തുത മറക്കരുതെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കുകയും പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുകയും വേണമെന്നു കോടതി നിർദേശിച്ചു.

ഇതേത്തുടർന്നു കേസിൽ ഡിജിപിയെ ഹൈക്കോടതി കക്ഷി ചേർത്തു. സിനിമ കാണാതെ തന്നെ നിരൂപണം നടത്തി വ്ലോഗർമാർ നെഗറ്റീവ് പ്രചാരണം നടത്തുന്നതു സിനിമയുടെ വിജയത്തെ ഉൾപ്പടെ സാരമായി ബാധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഹർജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

ബുംറയ്ക്ക് 5 വിക്കറ്റ്, ഓസ്ട്രേലിയ 104 റൺസിന് പുറത്ത്

വാര്‍ഡ് വിഭജനം; ഒന്നര കോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരുന്നു

പാലക്കാട് കോൺഗ്രസിന് അമിത ആത്മവിശ്വാസം; രാഹുൽ മാങ്കൂട്ടത്തിലിന്‌ അഭിനന്ദനം അറിയിച്ച് ബി.ടി. ബൽറാം

പാലക്കാട് ന​ഗരസഭയിൽ കൃഷ്ണകുമാറിന് തിരിച്ചടി!! ബിജെപി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന

വോട്ടിന് പണം; രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസയച്ച് ബിജെപി ജനറൽ സെക്രട്ടറി