ഉമ്മൻ ചാണ്ടിയുടെ വേർപാടിന്‍റെ 40–ാം ദിനത്തോടനുബന്ധിച്ച് കല്ലറയിൽ പ്രത്യേക പ്രാർഥനകൾ നടന്നപ്പോൾ 
Kerala

''ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം'': പ്രചരണ പരിപാടികൾ ഒഴിവാക്കി ചാണ്ടി ഉമ്മൻ

പതിനായിരത്തോളം പേർക്ക് പ്രഭാത ഭക്ഷണം പള്ളിയിൽ ഒരുക്കിയിരുന്നു, വീട്ടിലും പ്രത്യേക പ്രാർഥനയുമുണ്ടായിരുന്നു

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം ശനിയാഴ്ച. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മകൻ ചാണ്ടി ഉമ്മൻ ഈ ദിസവത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഒഴിവാക്കി. ചരമദിന ഭാഗമായുള്ള ചടങ്ങുകൾ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ നടത്തി.

രാവിലെ നടന്ന കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കല്ലറയിൽ ധൂപ പ്രാർഥന നടന്നു. ഉമ്മൻ ചാണ്ടിയുടെ ബന്ധുമിത്രാദികളും നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തോളം പേർക്ക് പ്രഭാത ഭക്ഷണവും പള്ളിയിൽ ഒരുക്കിയിരുന്നു. വീട്ടിലും പ്രത്യേക പ്രാർഥനയുണ്ടായിരുന്നു.

40-ാം ചരമദിന ഭാഗമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകൾ, സർവമത പ്രാർഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വൈകിട്ട് പുതുപ്പള്ളി പള്ളിയിൽ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടർന്ന് യുവജന സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച തിരുവനന്തപുരം സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും, പുതുപ്പള്ളി ഹൗസിലെ പ്രാർഥനകളോടെയുമാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നത്.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി