Kerala

ആക്രി വ്യാപാരത്തിന്‍റെ മറവിൽ കോടികളുടെ നികുതി തട്ടിപ്പ്: മുഖ്യസൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: ആക്രി വ്യാപാരത്തിന്‍റെ മറവിൽ നികുതി തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ‌. പാലക്കാട് ഓങ്ങല്ലൂർ ഉസ്മാൻ പള്ളിക്കലിനെയാണ് ജിഎസ്ടി ഇന്‍റലിജസ് പിടികൂടിയത്. കൊച്ചി ജിഎസ്ടി കമ്മിഷണർ ഓഫിസെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.‌

മെയ് 23 ന് ആരംഭിച്ച ഓപ്പറേഷൻ പാം ട്രീയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഉസ്മാന് പിടിവീണത്. 60 വ്യാജ റജിസ്ട്രേഷനുകൾ ഉപയോഗിച്ച് ഉസ്മാൻ സംസ്ഥാനാന്തര ആക്രി വ്യാപാരം നടത്തിയെന്നും ഇതുമൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സന്ദീപ് സുധയാണ് ആദ്യം അറസ്റ്റിലാവുന്നത്. ഇയാൾക്ക് സഹായം നൽകിയത് ഉസ്മാനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉസ്മാനെ പിടികൂടിയത്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ