chandy oommen p jayarajan 
Kerala

പി. ​ജ​യ​രാ​ജ​ന്‍റെ റെ​ക്കോ​ഡ് ത​ക​ർ​ന്നി​ല്ല

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​രാ​ജ​ന്‍റെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാ​മ​തു ചാ​ണ്ടി ഉ​മ്മ​ന്‍റേ​താ​ണ്

#സ​ച്ചി​ൻ വ​ള്ളി​ക്കാ​ട്

തൃ​ശൂ​ര്‍: കേ​ര​ള​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ റെ​ക്കോ​ഡ് സി​പി​എ​മ്മി​ലെ പി. ​ജ​യ​രാ​ജ​നു ത​ന്നെ സ്വ​ന്തം. പു​തു​പ്പ​ള്ളി​യി​ലെ വേ​ട്ടെ​ണ്ണ​ലി​ന്‍റെ ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം വോ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ചാ​ണ്ടി ഉ​മ്മ​നു ല​ഭി​ച്ച​പ്പോ​ള്‍ ച​രി​ത്രം ര​ചി​ക്കു​മെ​ന്നു ക​രു​തി​യി​രു​ന്നു. പി​ന്നീ​ടെ​ല്ലാം മാ​റി മ​റി​ഞ്ഞു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​രാ​ജ​ന്‍റെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞാ​ല്‍ ര​ണ്ടാ​മ​തു ചാ​ണ്ടി ഉ​മ്മ​ന്‍റേ​താ​ണ്.

2005ല്‍ ​കൂ​ത്തു​പ​റ​മ്പ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന്‍ നേ​ടി​യ 45,377 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണു കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷം. 2001-ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു വി​ജ​യി​ച്ച ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍ന്നാ​യി​രു​ന്നു ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​രു ഹ​ര്‍ത്താ​ല്‍ ദി​വ​സം പോ​സ്റ്റ് ഓ​ഫി​സ് ആ​ക്ര​മി​ച്ച​തി​നു ജ​യ​രാ​ജ​നെ ര​ണ്ടു​വ​ര്‍ഷം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. ഇ​തു പ​രി​ഗ​ണി​ക്കാ​തെ ജ​യ​രാ​ജ​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ച​തി​നെ​തി​രേ എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി കെ. ​പ്ര​ഭാ​ക​ര​നാ​ണു ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ഹ​ര്‍ജി ത​ള്ളി​യെ​ങ്കി​ലും സു​പ്രീം​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി. തു​ട​ര്‍ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍ഗ്ര​സി​ലെ കെ. ​പ്ര​ഭാ​ക​ര​ന്‍ ത​ന്നെ​യാ​യി​രു​ന്നു വീ​ണ്ടും ജ​യ​രാ​ജ​ന്‍റെ എ​തി​രാ​ളി.

2001ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നേ​ടി​യ 18,620 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ജ​യ​രാ​ജ​ന്‍ ര​ണ്ടി​ര​ട്ടി​യി​ലേ​റെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഉ​യ​ര്‍ത്തി. അ​ങ്ങ​നെ ഒ​രേ എ​തി​രാ​ളി​യെ​ത്ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും തോ​ൽ​പ്പി​ച്ചും ഒ​രേ നി​യ​മ​സ​ഭ​യി​ല്‍ ര​ണ്ടു​ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തും പി. ​ജ​യ​രാ​ജ​ന്‍ പു​തി​യ ച​രി​ത്ര​മെ​ഴു​തി. 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ ചാ​ണ്ടി ഉ​മ്മ​നാ​ണ് ര​ണ്ടാ​മ​ത്. 1992ല്‍ ​താ​നൂ​രി​ല്‍ നി​ന്നും മു​സ്‌​ലിം ലീ​ഗി​ലെ കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി നേ​ടി​യ 28,183 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് മൂ​ന്നാ​മ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം സി​പി​എ​മ്മി​ലെ മ​ത്താ​യി ചാ​ക്കോ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍ന്ന് ന​ട​ന്ന തി​രു​വ​മ്പാ​ടി​യി​ലാ​യി​രു​ന്നു. 2006ല്‍ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ലെ ജോ​ര്‍ജ് എം. ​തോ​മ​സ് മു​സ്‌​ലിം ലീ​ഗി​ലെ വി.​എം. ഉ​മ്മ​ര്‍മാ​സ്റ്റ​റെ തോ​ല്‍പ്പി​ച്ച​ത് 246 വോ​ട്ടി​ന്‍റെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?