Suresh Gopi  
Kerala

''പത്മജ തൃശൂരിൽ പ്രചാരണത്തിനിറങ്ങും, മറിച്ചുള്ള വാർത്തകൾ തെറ്റ്'', സുരേഷ് ഗോപി

തൃശൂർ‌: കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന വാർത്ത നിഷേധിച്ച് സുരേഷ് ഗോപി. പത്മജയെ തൃശൂരിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറക്കേണ്ടെന്നാണ് ബിജെപി തീരുമാനമെന്ന തരത്തിലായിരുന്നു പുറത്തു വന്ന വാർത്തകൾ.

എന്നാൽ അങ്ങനെയൊരു ചിന്ത ബിജെപിക്കുണ്ടായിരുന്നെങ്കില്‍ പത്മജയെ പാര്‍ട്ടിയിലേക്ക് എടുക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

പത്മജയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത് കേന്ദ്ര നേതൃത്വമാണ്. അതില്‍ കേരളനേതാക്കള്‍ക്ക് പങ്കില്ല. തന്നെ സ്ഥാനാര്‍ഥിയാക്കി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ആ നേതൃത്വം പറയുന്നതാകും താന്‍ അനുസരിക്കുക. പത്മജ വേണുഗോപാല്‍ തന്‍റെ സഹോദരിയുടെ സ്ഥാനത്താണ്. പത്മജയ്‌ക്കൊപ്പം പാര്‍ട്ടി നിശ്ചയിക്കുന്ന വേദികള്‍ പങ്കിടും. ഇത് കല്യാണിക്കുട്ടിയമ്മയ്ക്കുള്ള സമര്‍പ്പണമാണെന്നും ബിജെപി സ്ഥാനാർഥി വ്യക്തമാക്കി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു