seema haider  
Kerala

ഐ​എ​സ്ഐ​ ഏ​ജ​ന്‍റാ​ണെ​ന്ന് സം​ശ​യം: സീ​മ ഹൈ​ദ​ർ യു​പി എ​ടി​എ​സ് ക​സ്റ്റ​ഡി​യിൽ

ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.

ല​ക്നൗ: ഓ​ൺ​ലൈ​ൻ ഗെ​യി​മാ​യ പ​ബ്ജി​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ യു​വാ​വി​നെ വി​വാ​ഹം ചെ​യ്യാ​ൻ നോ​യി​ഡ​യി​ലെ​ത്തി​യ പാ​ക് യു​വ​തി സീ​മ ഹൈ​ദ​റി​നെ യു​പി പൊ​ലീ​സി​ന്‍റെ ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം (എ​ടി​എ​സ്) ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സീ​മ​യു​ടെ കാ​മു​ക​ൻ സ​ച്ചി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ൻ അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. സീ​മ പാ​ക് ചാ​ര സം​ഘ​ട​ന ഐ​എ​സ്ഐ​യു​ടെ ഏ​ജ​ന്‍റാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. സീ​മ​യു​ടെ സ​ഹോ​ദ​ര​ൻ പാ​ക് സൈ​ന്യ​ത്തി​ലാ​ണു ജോ​ലി ചെ​യ്യു​ന്ന​തെ​ന്നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഗ്രേ​റ്റ​ർ നോ​യി​ഡ സ്വ​ദേ​ശി സ​ച്ചി​ൻ മീ​ണ​യെ കാ​ണാ​ൻ നേ​പ്പാ​ൾ വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തെ​ത്തു​ക​യാ​യി​രു​ന്നു സീ​മ. ആ​ദ്യ വി​വാ​ഹ​ത്തി​ലെ 4 കു​ട്ടി​ക​ളും സീ​മ​യ്ക്കൊ​പ്പ​മു​ണ്ട്. ക​ഴി​ഞ്ഞ നാ​ലി​ന്, അ​റ​സ്റ്റി​ലാ​യ സ​ച്ചി​നും സീ​മ​യ്ക്കും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​തി​നു​ശേ​ഷം സ​ച്ചി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്ന സീ​മ, താ​ൻ ഹി​ന്ദു മ​തം സ്വീ​ക​രി​ച്ചെ​ന്നും ഇ​നി പാ​ക്കി​സ്ഥാ​നി​ലേ​ക്കു മ​ട​ങ്ങാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, സീ​മ​യു​ടെ "ഒ​ളി​ച്ചോ​ട്ട​ത്തി​ൽ' പ്ര​ണ​യം മാ​ത്ര​മാ​ണു​ള്ള​തെ​ന്നാ​ണു പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്‍റ​ലി​ജ​ൻ​സ് ഏ​ജ​ൻ​സി പാ​ക് സ​ർ​ക്കാ​രി​നു ന​ൽ​കി​യ റി​പ്പോ​ർ​ട്ട്. സീ​മ ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്ന​തി​നും ഹി​ന്ദു മ​തം സ്വീ​ക​രി​ച്ച​തി​നു​മു​ള്ള പ്ര​തി​കാ​ര​മാ​യി പാ​ക്കി​സ്ഥാ​നി​ലെ ക്ഷേ​ത്ര​ങ്ങ​ൾ​ക്കു നേ​രേ മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണ്. ഇ​തേ​സ​മ​യം, സീ​മ മ​ക്ക​ളെ​യും കൂ​ട്ടി ഇ​പ്പോ​ൾ തി​രി​ച്ചെ​ത്തി​യാ​ലും സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ഭ​ർ​ത്താ​വ് ഗു​ലാം ഹൈ​ദ​ർ പ​റ​ഞ്ഞു. പു​തി​യ ജീ​വി​തം തു​ട​ങ്ങാ​മെ​ന്നും ആ​രും സീ​മ​യെ കു​റ്റ​പ്പെ​ടു​ത്തി​ല്ലെ​ന്നു​മാ​ണു ഹൈ​ദ​റി​ന്‍റെ വാ​ഗ്ദാ​നം.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത