നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്; തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി കലക്റ്റർ 
Kerala

നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് പരിശോധന നടത്തിയത്; തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകി കലക്റ്റർ

'റെയ്ഡ് വിവരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാന നിമിഷമാണ്'

പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ പൊലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കലക്റ്ററുടെ റിപ്പോർട്ട്. റെയ്ഡ് വിവരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാന നിമിഷമാണെന്നും പൊലീസ് നടപടിയിൽ വ്യക്തതയില്ലെന്നും കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിശദാംശങ്ങൾ വ്യക്തമാവണമെങ്കിൽ കൂടുതൽ അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ചൊവ്വാഴ്ച പാതിരാത്രിയായിരുന്നു കെപിഎം ഹോട്ടലിൽ പൊലീസ് പരിശോധന നടത്തിയത്.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ