Kerala

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണം; പ്രതികൾ ഹൈക്കോടതിയിൽ

കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്.

പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി അടക്കമുള്ള കേസിലെ 10 പ്രതികളാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസിന്‍റെ ഹർജി കോടതി നാളെ പരിഗണിക്കും.

എന്‍ഐഎയുടെ നടപടികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും യുഎപിഎ പ്രകാരമുള്ള കുറ്റങ്ങളൊന്നും കേസിൽ ഇല്ലെന്നും പ്രതികൾ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അന്തിമ കുറ്റപത്രം നൽകിയ കേസ് എൻഐഎ ഏറ്റെടുത്തത് നിയമവിരുദ്ധമാണ്. സെഷൻസ് കോടതിയിലെ ഫയലുകൾ എൻഐഎ കോടതിയിലേക്ക് മാറ്റിയതും ചട്ടപ്രകാരമല്ലെന്നും പ്രതികൾ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ 16 നാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളടക്കം 42 പേരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു എൻഐഎ.

കനത്ത മഴ; ഏലൂർ, കളമശേരി മേഖലകളിൽ വ്യാപക നാശനഷ്ടം

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: ഭരണ പ്രതിപക്ഷ സഖ്യങ്ങൾക്ക് വെല്ലുവിളിയായി വിമതർ

ഇസ്രയേലിനെതിരെ ആണവ യുദ്ധ ഭീഷണിയുമായി ഇറാൻ

ഷൊർണൂരിൽ ട്രെയിൻ തട്ടി 4 തൊഴിലാളികൾ മരിച്ചു

കിവികളുടെ ചിറകൊടിച്ച് അശ്വിനും ജഡേജയും