പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ വിട്ടയച്ചു file
Kerala

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്: ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിനെ വിട്ടയച്ചു

കേരളാ പൊലീസിന്‍റെ നിർദേശ പ്രകാരം വിട്ടയക്കുകയായിരുന്നു

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും കസ്റ്റഡിയിലെടുത്ത പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ വിട്ടയച്ചു. ഡൽഹി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. പന്തീരാങ്കാവ് പൊലീസ് ഇറക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രകാരമായിരുന്നു നടപടി. പിന്നീട് കേരളാ പൊലീസിന്‍റെ നിർദേശ പ്രകാരം വിട്ടയക്കുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ‌ എത്തിയത്. സുരക്ഷാ സേനയാണ് ഇയാളെ തടഞ്ഞ് വെച്ച ശേഷം ഡൽഹി പൊലീസിന് കൈമാറിയത്. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജർമനിയിൽ ഒളിവിലായിരുന്ന രാഹുൽ കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

പറവൂർ സ്വദേശിയായ യുവതിയെ ഭർത്താവായ രാഹുൽ മർദിച്ചെന്നതാണ് കേസ്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുന്നിലും ഭർത്താവിൽ നിന്നു നേരിട്ട പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ യുവതി പിന്നീട് സമൂഹമാധ്യമത്തിലൂടെ മൊഴി മാറ്റിപ്പറയുകയായിരുന്നു. എന്നാൽ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് രക്ഷപ്പെട്ട രാഹുലിനെതിരെ കൊലപാതകശ്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തി. സ്വന്തം വീട്ടുകാരുടെ നിർബന്ധത്തെത്തുടർന്നാണ് ഭർത്താവിനെതിരെ മൊഴി നൽകിയതെന്നായിരുന്നു. യുവതിയുടെ വാദമെങ്കിലും പിതാവ് ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു. രാഹുലിന്‍റെ അമ്മ, സഹോദരി, സുഹൃത്ത്, വിദേശത്തേക്ക് കടക്കാൻ സഹായിച്ച പൊലീസുകാരൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ