Kerala

കോഴിക്കോട് നിർമാണത്തിലിരുന്ന വീടിന്‍റെ സൺ ഷെയ്ഡ് തകർന്നു വീണ് അപകടം; രണ്ടുപേർ മരിച്ചു

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം

കോഴിക്കോട്: കോഴിക്കോട് നാദപുരത്ത് നിർമാണത്തിലിരുന്ന വീടിന്‍റെ സൺ ഷെയ്ഡ് തകർന്നു വീണ് 2 യുവാക്കൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. വളയം മാരാംകണ്ടി സ്വദേശികളായ ആലച്ചേരി കണ്ടി വിഷ്ണു (30) കൊമ്മോട്ട് പോയിൽ നവജിത്ത് (32) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് മാറ്റി. മരിച്ച നവജിത്തിന്‍റെ സഹോദരന്‍ ശ്രീബേഷിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ രണ്ടാം നിലയിലെ കോണ്‍ക്രീറ്റിന്‍റെ ഭാഗമാണ് തകര്‍ന്നു വീണത്. നിർമ്മാണ പിഴവാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?