Kerala

വന്ദേഭാരതിന്‍റെ ശുചിമുറി പൂട്ടിയിരുന്ന യാത്രക്കാരനെ പുറത്തിറക്കി

ഉള്ളിൽ നിന്നും കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്.

കാസർകോട്: കാസർകോട്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്‍റെ ശുചിമുറിയുടെ വാതിൽ തുറക്കാതെ അടച്ചിരുന്ന യാത്രക്കാരനെ പുറത്തിറക്കി. ഷൊർണൂരിൽ എത്തിച്ച ശേഷം വിദഗ്ദസംഘം പൂട്ടുപൊളിച്ചാണ് യാത്രക്കാരനെ പുറത്തിറക്കിയത്. ഇയാൾ മുംബൈ സ്വദേശി ചരൺ ആണെന്നാണ് ആർപിഎഫിന് മൊഴി നൽകിയത്.

ഉള്ളിൽ നിന്നും കയർ കെട്ടിയാണ് ഇയാൾ ശുചിമുറിയിൽ ഇരുന്നത്. കാസർകോട്ട് നിന്നാണ് ഇയാൾ എക്സ്പ്രസിന്‍റെ എക്സിക്യൂട്ടീവ് കോച്ചിന്‍റെ ശുചിമുറിയിൽ കയറിയിത്. ഇയാളുടെ ദേഹമാസകലം പരുക്കേറ്റ പാടുകൾ കണ്ടെത്തിയ കാര്യത്തിലും ദുരൂഹതയുണ്ട്. നിലവിൽ ഇയാളെ ആർപിഎഫ് സംഘം ചോദ്യം ചെയ്യുകയാണ്.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ