patient was attacked in tvm medical college sergeant got suspension 
Kerala

തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗിക്ക് മർദനം; സര്‍ജന്‍റിന് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗിയെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവത്തിൽ സർജന്‍റിനെ അന്വേഷണ വിധേയമായി ധേയമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ.

അപസ്മാര രോഗവുമായെത്തിയ പേരൂർക്കട മണ്ണാമൂല സ്വദേശി ബി. ശ്രീകുമാറിനാണ് മർദനമേൽക്കേണ്ടി വന്നത്. ഇതിന്‍റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ മാസം 16ന് അപസ്മാരബാധയുണ്ടായ യുവാവിനെ സുഹൃത്ത് പേരൂർക്കട ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളെജിലേക്കും എത്തിക്കുകയായിരുന്നു. ആംബുലസിലെത്തിച്ച ശേഷം സുഹൃത്ത് അമ്മയെ വിളിക്കാനായി പോയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ മർദിക്കുകയും പുറത്താക്കുകയും ചെയ്തെന്നാണ് ആരോപണം. യൂണിഫോം ധരിച്ച രണ്ടു പേരും യൂണിഫോം ഇല്ലാത്ത ഒരാളും ചേർന്നു ക്രൂരമായി മർദിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ