പി.സി. ജോർജ് അനിൽ ആന്‍റണിക്കൊപ്പം മാധ്യമങ്ങളെ കാണുന്നു. 
Kerala

'അനിലിനോട് പിണക്കമില്ല'; മധുരം നൽകി പി.സി. ജോർജ്

പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയായി അനിലിനെ നിയോഗിച്ചതിൽ ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച

കോട്ടയം: പൂഞ്ഞാറിലെ വീട്ടിലെത്തിയ അനിൽ ആന്‍റണിയെ മധുരം നൽകി സ്വീകരിച്ച് പി.സി. ജോർജ്. പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയായി അനിലിനെ നിയോഗിച്ചതിൽ ജോർജ് പരസ്യമായി നീരസം പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അനിലിനോടു പിണക്കമില്ലെന്നും പ്രചാരണത്തിന് താനുണ്ടാകുമെന്നും ജോർഡ്. ഞാൻ മത്സരിക്കുമ്പോള്‍ ഉണ്ടാകുന്നത് പോലെയുള്ള പിന്തുണ അനില്‍ ആന്‍റണിക്ക് സഭാ നേതൃത്വങ്ങളില്‍ നിന്ന് കിട്ടിയേക്കില്ല. അതിനായി ഞാൻ പ്രവർത്തിക്കും- പി.സി ജോർജ് പറഞ്ഞു.

സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായി. തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നു ചോദിച്ച ജോർജ്, വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യമില്ലെന്നും വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും തുറന്നടിച്ചു.

അതേസമയം ജോര്‍ജിന് തന്നോട് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്നാണെന്ന് അനില്‍ ആന്‍റണി പറഞ്ഞു. മുതിർന്ന നേതാവായ ജോർജിന്‍റെ പിന്തുണ തനിക്കുണ്ടാകും. ജോർജിന്‍റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനില്‍ ആന്‍റണി പറഞ്ഞു. ഇന്ന് വൈകിട്ടാണ് അനിൽ ആന്‍റണി പി.സി. ജോർജിന്‍റെ വീട്ടിലെത്തിയത്.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ