NIA  file image
Kerala

വിദേശത്തേക്ക് കടക്കാൻ ശ്രമം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎയ്ക്ക് കൈമാറി

തിരുവനന്തപുരം: വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടി എൻഐഎയ്ക്ക് കൈമാറി. തൊളിക്കോട് സ്വദേശി സുൽഫി ഇബ്രാഹിമിനെയാണ് പിടികൂടിയത്.

കുവൈത്തിലേക്ക് പോകുവാനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുൽഫിയെ തടഞ്ഞുവെച്ച ശേഷം എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി എൻഐഎ ഉദ്യോഗസ്ഥൻ കൊച്ചിയിലേക്ക് കൊണ്ടുപോയി.

ഞായറാഴ്ച രാവിലെയാണ് സുൽഫി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലനിൽക്കുകയാണ് വിമാനത്താവളത്തിൽ എത്തിയ സുൽഫിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞ് എൻഐഎയ്ക്ക് കൈമാറിയത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു