മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനും. File
Kerala

ജയരാജനു പിന്നാലെ കള്ളിനെ പ്രശംസിച്ച് പിണറായിയും

കേരളത്തിന്‍റെ കാർഷികോത്പന്നമായ കള്ളിനെയും നീരയെയും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനു പിന്നാലെ ഇളം കള്ളിന്‍റെ പോഷക സമൃദ്ധിയെക്കുറിച്ച് വാചാലനായി മുഖ്യമന്ത്രി പിണറായി വിജയനും. ചെത്തിക്കഴിഞ്ഞ ഉടനെ കള്ളിന് വലിയ ലഹരിയുണ്ടാവില്ലെന്നും, അത് പോഷക സമൃദ്ധമായിരിക്കുമെന്നുമാണ് പരാമർശം.

പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ല ലൈബ്രറി കൗൺസിലും ചേർന്നു സംഘടിപ്പിച്ച ജില്ലാ വികസന സെമിനാറിലെ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഓരോ നാടിനും തനതായ ചില മദ്യങ്ങളുണ്ട്. കേരളത്തെ സംബന്ധിച്ച് അങ്ങനെയുള്ള പാനീയമാണ് കള്ള്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നാടൻ ഇളം കള്ള് ലഭ്യമാക്കുക എന്നത് മദ്യനയത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്‍റെ കാർഷികോത്പന്നമായ കള്ളിനെയും നീരയെയും ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കെഎസ്ഇബി എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്നു

യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം

കെ-ഫോൺ കണക്ഷനുകൾ നാൽപ്പതിനായിരത്തിലേക്ക്

ചതിയൻമാരെ പരാജയപ്പെടുത്തുകയും പാഠം പഠിപ്പിക്കുകയും വേണം: ശരദ് പവാർ

മുനമ്പം വഖഫ് വിവാദത്തിൽ സമവായ ധാരണ