Pinarayi Vijayan 
Kerala

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലെന്ന് കോൺഗ്രസ് പറഞ്ഞു, എന്നിട്ട് എന്തായി?

സ്വാതന്ത്ര്യ സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണ്

കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയല്ല, അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാടുകളെയാണ് വിമർശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെന്ന മട്ടിലാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പെരുമാറുന്നതെന്നായിരുന്നതെന്നായിരുന്നു മുഖ്യമന്ത്രി മുൻപ് വിമർശിച്ചിരുന്നത്. ഇതിനെതിരേ ലീഗ് അടക്കം രംഗത്തെത്തിയിരുന്നു. കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സ്വാതന്ത്ര്യ സമരത്തെ തള്ളിപറഞ്ഞ ആർഎസ്എസ് നേതാക്കളെ ഇപ്പോൾ മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണ്. ഒരു ദിവസത്തെ തോന്നൽ കൊണ്ട് ഉണ്ടാക്കിയതല്ല, ഭരണഘടന. അതിനെ തകർക്കാനാണ് ആർഎസ്എസ് ശ്രമം. കോൺഗ്രസ് ശക്തി കേന്ദ്രങ്ങൾ എല്ലാം പതിയെ ബിജെപി ശക്തി കേന്ദ്രങ്ങൾ ആയി മാറിക്കഴിഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം. ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്.

കോൺഗ്രസ് നിലപാടിനോട് എതിർപ്പ് വേണം എന്നും ലീഗിൽ അഭിപ്രായം ഉണ്ടായി. എന്നിട്ടും ലീഗ് എതിർത്തില്ല. കേരളത്തിലെ മന്ത്രി സഭയിലെ സ്ഥാനം പോകുമോ എന്ന് ലീഗ് പേടിച്ചു. അന്ന് ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പ് ഉണ്ടായി. പാണക്കാട് തങ്ങൾ ഒറ്റപ്പാലത്തു പോയി. പക്ഷേ തങ്ങളെ കാണാൻ ആരും പോയില്ല. അധികാരം നിലനിർത്താൻ ചെയ്യാൻ പറ്റാത്ത പലതും ചെയ്യുന്ന രൂപത്തിൽ ലീഗ് മാറിയെന്നും പിണറായി വിജയൻ വിമർശിച്ചു.

ചേലക്കരയിലേത് സർക്കാർ വിലയിരുത്തലാണെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ചേലക്കരയിൽ വിജയിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ലേ, എന്നിട്ടെന്തായി. ഇപ്പോൾ മാറ്റിപ്പറയുന്നു. സർക്കാരിന്‍റെ വിലയിരുത്തലാകുമെന്ന് അവർ പ്രചരിപ്പിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താമെന്ന് കണക്കുകൂട്ടി എല്ലാ വിഭാഗത്തേയും അണിനിരത്തി. എന്നാൽ ജനം സിപിഎമ്മിനൊപ്പം ഭദ്രമായി അണിനിരന്നു. പാലക്കാടും സിപിഎമ്മിന്‍റെ വോട്ട് വിഹിതം വർധിച്ചു. ചേലക്കരയിൽ യുഡിഎഫ് വോട്ട് കുറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ എൽഡിഎഫിന് നല്ല രീതിയിൽ ജന പിന്തുണ ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി ലക്ഷ്യം തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ

'അത് പ്രസിഡന്‍റിനോട് ചോദിക്കൂ'; പാലക്കാട് തോല്‍വിയില്‍ വി. മുരളീധരന്‍

കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര, ശുദ്ധി കലശം നടത്തണം; വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ

കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; 6 പേർ കസ്റ്റഡിയിൽ

മദ്യപിച്ചു വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരേ കേസ്