Pinarayi Vijayan file
Kerala

''നന്ദകുമാറിനോട് ഇറങ്ങിപ്പോവാൻ പറഞ്ഞ ആളാണ് ഞാൻ, സതീശനും വിജയനും തമ്മിൽ വലിയ വ്യത്യാസമുണ്ട്''

തിരുവനന്തപുരം: ദല്ലാൾ നന്ദകുമാർ തന്നെ വന്ന് കണ്ടെന്ന വാദം കെട്ടിച്ചമച്ചതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് നിയമസഭയിൽ ഉന്നിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സോളാർ കേസിൽ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ടിനെക്കുറിച്ച് സൂചനകൾ പുറത്തു വന്ന പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മുൻപ് ദല്ലാൾ നന്ദകുമാറിനെ ഇറക്കി വിട്ട ആളാണ് ഞാൻ. മൂന്നു ദിവസമായപ്പോഴല്ല, മൂന്നു മാസമായപ്പോഴാണ് പരാതി ലഭിച്ചത്. പരാതിയെ രാഷ്ട്രീയ ആയുധമാക്കിയിട്ടില്ല, സതീശനും വിജയനും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്നും പരിഹാസ പൂർവം മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

ഇങ്ങനെയും ടെസ്റ്റ് കളിക്കാം: പകുതിയും മഴയെടുത്ത കളിയിൽ ജയം പിടിച്ച് ഇന്ത്യ

കണ്ണൂരിൽ മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം

പേജർ സ്ഫോടനം: മലയാളിക്ക് നോർവെയുടെ വാറന്‍റ്

കേരളത്തിലെ സ്വർണക്കടത്ത് കേസിൽ താത്പര്യമില്ലേയെന്ന് ഇഡിയോട് സുപ്രീംകോടതി