Kerala

സലാമിന്റെ പ്രതികരണം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ, പുതിയ കാര്യങ്ങൾ അദ്ദേഹത്തിന് അറിയില്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: സമസ്തയുമായുള്ള തർക്കത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെ തള്ളി പാർട്ടി അഖിലേന്ത്യ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമസ്തയും ലീഗും തമ്മിലുള്ള തർക്കം പുതിയതല്ല. എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. കാലികമായ വിഷയങ്ങൾ വരുമ്പോൾ സംഘടനകളെല്ലാം ഒരുമിച്ച് നിന്നു പോവുകയാണ് പതിവെന്നും സമസ്ത നേതാക്കളെ വിമർശിക്കുന്നത് അവസാനിപ്പിക്കാൻ സലാമിനോട് പറഞ്ഞിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമസ്തയിൽ വളരെ കാലം പ്രവർത്തിച്ച പാരമ്പര്യം സാദിഖലി തങ്ങൾക്കുണ്ട്. ഇപ്പോഴും അദ്ദേഹം മധുരംഗത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട് തങ്ങളുടെ അതേ രീതിയിൽ തന്നെയാണ് എസ്.കെ.എസ്.എസ്.എഫ് അധ്യക്ഷൻ ഹമീദലി ശിഹാബ് തങ്ങളും പ്രവർത്തനം നടത്തുന്നത്.

തെറ്റായ വിവരത്തിന് അടിസ്ഥാനത്തിലാണ് സലാമിന്റെ പ്രതികരണം എന്നും, ഇത് സംബന്ധിച്ച് പുതിയ കാര്യങ്ങൾ ഒന്നും അദ്ദേഹത്തിനു അറിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു