Supreme Court of India 
Kerala

ഷിരൂർ മണ്ണിടിച്ചിൽ; തെരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്

ന്യൂഡൽഹി: ഷിരൂരിൽ മണ്ണിടിച്ചിലില്ല കാണാതായ കോഴിക്കോട് സ്വദേശി അർജുൻ അടക്കമുള്ളവർക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കാൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. അഭിഭാഷകനായ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. നിലവിലുള്ള രക്ഷാപ്രവർത്തനം ഊർജിതമല്ലെന്നും , രക്ഷാ ദൗത്യം ഊർജിതമാക്കാൻ കേന്ദ്രത്തോടും കർണാടക, കേരള സർക്കാരുകളോടും നിർദേശിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ആറു ദിവസമായി തുടരുന്ന രക്ഷാദൗത്യം ഇതു വരെയും ഫലം കണ്ടിട്ടില്ല. എല്ലാ സേനകളുടെയും സഹായം ലഭ്യമാക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?