Kerala

രാജ്യത്ത് ചൂട് വർധിക്കുന്നു; വെള്ളവും ഭക്ഷണവും മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം: മോദി

ലഘു പരസ്യങ്ങളിലൂടെയും ലേഖനങ്ങളിലുടെയും ചൂടുകാലവസ്ഥയിൽ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായിട്ടുളള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം.

ന്യൂഡൽഹി: രാജ്യത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. എല്ലാ ആശുപത്രികളിലും ഫയർ ഓഡിറ്റ് നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.

കാട്ടുതീ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണം. ചൂടുക്കാലത്തെ കൈകാര്യം ചെയ്യുന്നതിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കണം. ലഘു പരസ്യങ്ങളിലൂടെയും ലേഖനങ്ങളിലുടെയും ചൂടുകാലവസ്ഥയിൽ ചെയ്യാന്‍ പാടുള്ളതും പാടില്ലാത്തതുമായിട്ടുളള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം. വെള്ളവും ഭക്ഷണവും മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിനും ആരോഗ്യ പ്രവർത്തകരും ദുരന്ത നിവാരണ സേനയും സജമാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു. മെയ് 31 വരെ ചൂട് സാരമായി ബാധിക്കാനാണ് സാധ്യത. ഭക്ഷ്യ ഉൽപ്പനങ്ങളേയും ചൂട് സാരമായി ബാദിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നൂറ്റാണ്ടിലെ ഏറ്റവും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും