പി.എൻ. മഹേഷ്, പി.ജി. മുരളി നമ്പൂതിരി. 
Kerala

പി.എൻ. മഹേഷ് ശബരിമല മേൽശാന്തി

ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു

ശബരിമല: മൂവാറ്റുപുഴ ഏനാനല്ലൂർ പുത്തില്ലത്ത് പി.എൻ. മഹേഷ് ശബരിലയിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. ഗുരുവായൂർ അഞ്ഞൂർ പൂങ്ങാട്ടുമന പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ് പി.എൻ. മഹേഷ്. 25 വർഷമായി ഹൈദരാബാദ് സോമാജി ഗുഡ അയ്യപ്പ ക്ഷേത്രത്തിലെ മേൽശാന്തിയാണ് മുരളി നമ്പൂതിരി.

പന്തളം കൊട്ടാരത്തിൽ നിന്നുള്ള വൈദേഹ് വർമ, നിരുപമ ജി. വർമ എന്നീ കുട്ടികളാണ് യഥാക്രമം ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുത്തത്.

ചൊവ്വാഴ്ച വൈകിട്ടാണ് തുലാമാസ പൂജകൾക്കായി തന്ത്രി കണ്ഠര് മോഹനരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ശബരിമല ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ നടതുറന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?