പി.വി. അൻവർ 
Kerala

ഡോക്‌ടറെ ഭീഷണിപ്പെടുത്തി; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

കൊച്ചി: ഡോക്‌ടറോട് അപമര‍്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പി.വി. അൻവർ എംഎൽഎയ്ക്കെതിരെ കേസെടുത്തു. ചൊവാഴ്ച രാവിലെ 9:30യോടെ അൻവറും കോൺഗ്രസ് വിമത സ്ഥാനാർഥി എൻ.കെ. സുധീറും ചേർന്ന് ചേലക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്‌ടറോട് അപമര‍്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.

ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ചേലക്കര പൊലീസ് അൻവറിനെതിരെ ജാമ‍്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ആരോഗ‍്യ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൃത‍്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഇന്ത‍്യൻ മെഡിക്കൽ അസോസിയേഷനും നേരത്തെ ആവശ‍്യപ്പെട്ടിട്ടുണ്ടായിരുന്നു.

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218